തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർ, സെക്ടറൽ ഓഫീസർമാർ, ആൻറി ഡീഫേസ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും കൂടി പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ അനുവദിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടു. ഇതിനായി 15ാം നമ്പർ ഫോറത്തിൽ വരണാധികാരിക്ക് അപേക്ഷ നൽകണം.
No comments