Breaking News

പൊടോര അപ്പൂഞ്ഞി നായർ നിര്യാതനായി

വെള്ളരിക്കുണ്ട്: കയ്യൂർ രക്തസാക്ഷി പൊടോര കുഞ്ഞമ്പു നായരുടെ സഹോദരി പുത്രനും ആദ്യകാല സി.പി.ഐ.പ്രവർത്തകനുമായ എളേരിത്തട്ട് കുണ്ടുതടത്തെ പൊടോര അപ്പൂഞ്ഞി നായർ (86) നിര്യാതനായി. മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക സ്വാധീനം വഹിച്ച അപ്പൂഞ്ഞി നായർ 1964 മുതൽ സി.പി.ഐ.അംഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1965 ൽ ഭക്ഷ്യക്ഷാമത്തിനെതിരായി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം മംഗലാപുരം സബ്ബ് ജയിലിൽ ജയിൽവാസം അനുഭവിച്ചു.മരിക്കുമ്പോഴും സി.പി.ഐ. കുണ്ടുതടം ബ്രാഞ്ച് അംഗമാണ് .

ഭാര്യ:സി.പി.കാർത്ത്യായനി. മക്കൾ:സി.പി.ബാബു(സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി), സി.പി.ശോഭന, സി.പി.രാധാമണി, സി.പി.സുരേശൻ (സി.പി.ഐ. വെസ്റ്റ്എളേരി ലോക്കൽ സെക്രട്ടറി).

No comments