Breaking News

വിലക്കുറവില്‍ 4ജി ഫോണുകള്‍ എത്തിക്കാന്‍ റിയല്‍മിയും ജിയോയും കൈകോര്‍ക്കുന്നു


കുറഞ്ഞ വിലയിൽ 4ജി സ്മാർട്ഫോണുകളും മറ്റ് കണക്ട് ചെയ്ത ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി റിലയൻസ് ജിയോയും റിയൽമിയും മറ്റ് സ്ഥാപനങ്ങളും കൈകോർക്കുന്നു.

2ജി ഫോണുകൾ ഉപയോഗിക്കുന്ന ആളുകളെ 4ജിയിലേക്കും 5ജിയിലേക്കും കൊണ്ടുവരണമെങ്കിൽ വില കുറഞ്ഞ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്ന് റിലയൻസ് ജിയോ ഡിവൈസസ് ആന്റ് മൊബിലിറ്റി പ്രസിഡന്റ് സുനിൽ ദത്ത് പറഞ്ഞു.

മുമ്പ് ജിയോഫോണുകളിലൂടെ 4ജി കണക്റ്റിവിറ്റിയുടെ നേട്ടങ്ങൾ താങ്ങാവുന്ന വിലയിൽ റിലയൻസ് ജിയോ ലഭ്യമാക്കിയിരുന്നു. മറ്റ് 4ജി ഉപകരണങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് എത്തിക്കുന്നതിനായി റിയൽമിയോടും മറ്റ് സ്ഥാപനങ്ങൾക്കുമൊപ്പം ഞങ്ങൾ പ്രവർത്തിച്ചുവരികയാണ്. ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കവെ ദത്ത് പറഞ്ഞു.

മൊബൈൽ ഫോണുകൾക്ക് വേണ്ടി മാത്രമല്ല, കണക്ട് ചെയ്യാവുന്ന മറ്റ് ഉപകരണങ്ങൾക്ക് വേണ്ടിയും ജിയോ പരിശ്രമിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

No comments