ഭരണം ലഭിച്ച നാലു പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിത പ്രസിഡന്റുമാർ
കിഴക്കമ്പലം: ഭരണം ലഭിച്ച നാല് പഞ്ചായത്തുകളിലും ട്വന്റി 20ക്ക് വനിതാ പ്രസിഡന്റുമാർ. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും വനിതകൾ തന്നെയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നിവിടങ്ങളിലാണ് ട്വന്റി 20 ഒറ്റയ്ക്ക് അധികാരത്തിൽ എത്തിയത്. ഈ നാല് പഞ്ചായത്തുകളിലും വനിതകളാണ് ട്വന്റി 20 ടീമിനെ നയിക്കുക.
പഞ്ചായത്തുകളിൽ കിഴക്കമ്പലവും ഐക്കരനാടും വനിത സംവരണം ആയിരുന്നു. എന്നാൽ കുന്നത്തുനാട്, മഴുവന്നൂർ എന്നിവിടങ്ങളിൽ ജനറൽ ആണ്. ഇവിടെയും വനിത പ്രതിനിധികളെ പ്രസിഡന്റ് ആക്കി. കിഴക്കമ്പലത്ത് മിനി രതീഷ്, ഐക്കരനാട് ഡീന ദീപക്, കുന്നത്തുനാട് നിതാ മോൾ എംവി, മഴുവന്നൂർ ബിൻസി ബൈജു എന്നിവരാണ് ട്വന്റി 20 വനിതാ പ്രസിഡന്റുമാർ.
No comments