വടക്കൻ കേരളം നാളെ ബൂത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ ഇന്ന് നിശബ്ദ പ്രചാരണം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിംഗ് നാളെ നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും. കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ ഡിവിഷനുകള്‍ക്ക് പ്രത്യേക സമയക്രമം പാലിച്ചാണ് വിതരണം നടത്തുക.
കമാന്‍ഡോ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പോളിങ് സ്റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മൂന്നാഘട്ടത്തില്‍ 89,37,158 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ എന്നിവയിലായി 22969 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും.
10,934 പോളിങ് കേന്ദ്രങ്ങളാണുള്ളത്. പോളിങ് ബൂത്തിലെത്തുന്നവര്‍ സ്വന്തമായി പേന കൊണ്ടുവരുന്നത് ഉള്‍പ്പെടെ കോവിഡ് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ ജില്ലാ വരണാധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് 100ഉം കോഴിക്കോട് 120ഉം കണ്ണൂരില്‍ 940ഉം കാസര്‍കോട് 127ഉം പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇവയില്‍ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

No comments