Breaking News

വെള്ളരിക്കുണ്ട് ടൗണിൽ അമിത വേഗതയിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചു വീട്ടമ്മക്ക് പരിക്ക്


അമിത വേഗതയിൽ ഭീമനടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ സ്ക്കൂട്ടിയിൽ ഇടിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. സ്ക്കൂട്ടിയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ഇവരെ പിന്നിൽ നിന്നും വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വെള്ളരിക്കുണ്ട് ടൗണിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.അപകടം വരുത്തിയ കാറും വാഹനം ഓടിച്ച ആളെയും വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

No comments