Breaking News

കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്കുള്ള സ്വീകരണം; ജോസ് കെ. മാണി നാളെ ചെറുപുഴയില്‍

ചെറുപുഴ: കോൺഗ്രസിലെ ഗ്രൂപ്പുകളിയിൽ മടുത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് നിരവധി ആളുകള്‍ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തില്‍ ചേരാൻ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. ഏറെക്കാലമായി കോൺഗ്രസ് ഭാരവാഹികളും പ്രവർത്തകരുമായിരുന്നവരാണ് നിലവിൽ അംഗത്വം രാജിവെച്ച് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിലേക്ക് ചേരുന്നത്.


തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പൊതുസമ്മേളനവും അംഗത്വ വിതരണവും പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയിസ് പുത്തന്‍പുര, ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കല്‍ എന്നിവര്‍ പങ്കെടുക്കും.കർഷകർക്കൊപ്പമാണ് കേരള കോൺഗ്രസ് (എം)  നിലകൊള്ളുന്നതെന്നതിനാൽ ഇനിയും നിരവധി പേർ തങ്ങളുടെ പാർട്ടിയിലേക്ക് വരാൻ സന്നദ്ധതയറിയിച്ചിട്ടുണ്ടെന്ന് നേതാക്കളായ ഡെന്നി കാവാലം, സാജു പുത്തന്‍പുര എന്നിവര്‍ അറിയിച്ചു.

No comments