Breaking News

വരും തലമുറക്ക് കരുതലാവാൻ മാതൃകാ സമ്മാനവുമായി വെസ്റ്റ് എളേരിയിലെ ഒരു ജനപ്രതിനിധി വാർഡ് പരിധിയിലെ ഗൃഹപ്രവേശന ചടങ്ങുകൾക്ക് വൃക്ഷത്തൈ നൽകിയാണ് പതിനെട്ടാം വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ മാതൃകയാവുന്നത്


കുന്നുംകൈ : ഓരോ വീടുകൾ വരുമ്പോഴും ഒരു പാട് മരങ്ങൾ മുറിച്ചു മാറ്റുന്ന ഈ കാലത്ത് പ്രകൃതിയിലെ പച്ചപ്പ് പുനർ സ്ഥാപിച്ച് വരും തലമുറക്ക് കരുതലാവാൻ പ്രചോദനം നൽകുകയാണ് വെസ്റ്റ് - എളേരി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർ

 

വാർഡിലെ എല്ലാ ഗൃഹ പ്രവേശന ചടങ്ങിലും വൃക്ഷത്തൈകൾ നൽകുന്ന പദ്ധതിയുടെ ആദ്യ വിതരണം കഴിഞ്ഞ ദിവസം നടന്ന ഗൃഹപ്രവേശന ചടങ്ങിൽ നൽകി. സാധാരണ ഗൃഹപ്രവേശന ചടങ്ങുകളിൽ നാം നൽകി വരാറുള്ള സമ്മാനങ്ങളിൽ നിന്നും മാറി ചിന്തിക്കുവാനും പ്രകൃതിക്കും വരും തലമുറയ്ക്കും വേണ്ടി കരുതലാകുവാൻ നമുക്ക് ഓരോരുത്തർക്കും കൈകോർക്കാൻ കഴിയും എന്ന മഹത്തായ സന്ദേശമാണ് അധ്യാപികയായ ഈ ജനപ്രതിനിധി സ്വന്തം പ്രവർത്തിയിലൂടെ സമൂഹത്തിന് കാട്ടിത്തരുന്നത്

No comments