Breaking News

മലയോരഹൈവേ; വനപ്രദേശത്തെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സമരത്തിലേക്ക്.. നാളെ മരുതോം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ


വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിർമ്മാണത്തിൽ വനപ്രദേശത്തെ നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സമരത്തിലേക്ക്. ആദ്യപടിയായി ബുധനാഴ്ച മരുതോം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.  കോഴിച്ചാൽ ചെറുപുഴ റീച്ചിൽ മരുതോം കാറ്റാം കവല പ്രദേശത്തെ വനഭൂമിയിലെ പണി നിർദിഷ്ട വീതിയിൽ നിർമ്മാണം ആരംഭിക്കാതെ കിടക്കുന്നത്. 


മലയോര ഹൈവേയുടെ നിർമ്മാണം തുടങ്ങിനാളിതു വരെയായിട്ടും ഹൈവേ കടന്നു പോകുന്ന വനഭൂമിയിലെ പ്രശ്നം പരിഹരിക്കുവാൻ സർക്കാർ തയ്യാറാവാത്തതിൽ പ്രതിഷേധിച്ചാണ് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്. 

ഫോറസ്റ്റ് ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോൾ മലയോര ഹൈവേയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നത്.

മലയോര ഹൈവേയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഈ ഭാഗങ്ങൾ കൂടി പൂർത്തീകരിക്കണം. അതിനാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് മലയോര ഹൈവേ യാഥാർഥ്യ മാക്കണ മെന്നും അവശ്യ പെട്ടാണ്‌ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 

പ്രതിഷേധ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിക്കും. കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണൻ ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത് അംഗങ്ങളായ എൻ. ജെ. മാത്യു. ദേവസ്യ തറപ്പേൽ തുടങ്ങിയവർ പങ്കെടുക്കും.

No comments