Breaking News

പ്രതിസന്ധികളെ അതിജീവിച്ചുള്ള മുന്നേറ്റമാണ് കേരള കോൺഗ്രസ്(എം) ൻ്റേതെന്ന് ജോസ് കെ.മാണി


ചെറുപുഴ: പ്രതിസന്ധികളെ അതിജീവിച്ചുള്ള മുന്നേറ്റമാണ് കേരള കോൺഗ്രസിൻ്റേ(എം) തെന്ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി.കേരള കോൺഗ്രസ് (എം) പയ്യന്നൂർ നിയോജക മണ്ഡലം നേതൃസംഗമവും കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിയിലും തമ്മിലടിയിലും ജമാത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിലും പ്രതിഷേധിച്ച് കേരള കോൺഗ്രസിൽ ചേർന്ന 30ഓളം പേര്‍ക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയിസ് പുത്തൻപുര, പി.ടി. ജോസ്, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, സജി കുറ്റിയാനിമറ്റം, സി.ജെ ജോണ്‍, ജോബിച്ചൻ മൈലാടൂർ, ഡെന്നി കാവാലം, പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ബേബി താന്നിക്കൽ, റെജി പുളിക്കൽ, ബെറ്റി തുരുത്തേൽ, സാജു പുത്തൻപുര, സജി തോപ്പിൽ, ജോബിൻ കായമ്മാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കോണ്‍ഗ്രസില്‍ നിന്നും കേരള കോൺഗ്രസിൽ ചേർന്നവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ.മാണി മെമ്പർഷിപ്പുകൾ വിതരണം ചെയ്തു.

No comments