Breaking News

ഭീമനടിയിൽ മഹാ ശിലാ സ്മാരക സമുച്ഛയം കണ്ടെത്തി


 

നീലേശ്വരം: വെസ്റ്റ്എളേരി പഞ്ചായത്തിലെ ഭീമനടിയിൽ മഹാ ശിലാ സംസ്കാരത്തിൻ്റെ ഭാഗമായ ചെങ്കല്ലറകളും വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള മൺപാത്രങ്ങളും കണ്ടെത്തി. പ്രദേശവാസിയായ കെ.കെ.മധു, രാഘവൻ അടുക്കം, ശ്രീധരൻ തെക്കുമ്പാടൻ എന്നിവർ അറിയിച്ചതിനെ തുടർന്ന് ചരിത്ര ഗവേഷകരും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപകരുമായ നന്ദകുമാർ കോറോത്ത്, സി.പി. രാജീവൻ എന്നിവർ ഭീമനടിയിലെ ആവുലക്കോട്, കായിലക്കോട് സ്ഥലങ്ങൾ സന്ദർശിച്ച് മഹാശിലാ കാലഘട്ടത്തിലെ പത്ത് ചെങ്കല്ലറകൾ കണ്ടെത്തിയത്. പ്രാദേശികമായി മുനിയറ, നിധിക്കുഴി എന്ന പേരിൽ അറിയപ്പെടുകയും നിധി അന്വേഷകരാൽ നശിപ്പിക്കപ്പെടുകയും ചെയ്ത ഏഴ് ചെങ്കല്ലറകളും തുറക്കാത്ത നിലയിലുള്ള മൂന്ന് ചെങ്കല്ലറകളുമാണ് കണ്ടെത്തിയത്.



Attachments area

No comments