ആകാംക്ഷകൾക്ക് വിരാമം; സംസ്ഥാന സർക്കാരിൻറെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ അടിച്ച ഭാഗ്യശാലി ആരെന്നുള്ള ആകാംക്ഷകള്‍ക്ക് വിരാമം. തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്‍റിന്‍റെ കമ്മീഷനും നികുതിയും എടുത്ത ശേഷം 7.56 കോടി രൂപയാണ് ശറഫുദ്ധീന് ലഭിക്കുക. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി ഉടമയാണ് ടിക്കറ്റ് വിറ്റത്. 2010ലെ സമ്മർ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശൻ വിറ്റ ടിക്കറ്റിനായിരുന്നു.

No comments