Breaking News

കോട്ടയത്ത് പ്രതിശ്രുതവരൻ വാഹനാപകടത്തിൽ മരിച്ചു; ഒരാൾക്ക് പരിക്ക്




കോട്ടയം: പാലാ-ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്തിനടുത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് പാറയില്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടേകാലോടെയായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ അജിത്തിനെ ആദ്യം ഭരണങ്ങാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു.

ജനുവരി ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് അജിത്തിന്‍റെ മരണം. വാഴക്കുളം സ്വദേശിനിയായ യുവതിയുമായി ഇക്കഴി‍ഞ്ഞ ഡിസംബർ 31നായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്.

അപകടത്തിൽ പരിക്കേറ്റ ജിബിൻ എന്നയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

No comments