Breaking News

പാണത്തൂരിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധി പേർക്ക് ഗുരുതര പരിക്ക് ബസിന് അടിയിൽ പെട്ടവരെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു 4 പേർ മരിച്ചതായി വിവരം


പാണത്തൂർ പരിയാരത്ത് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. 4 പേർ  മരിച്ചതായി  വിവരമുണ്ട്. സുള്ള്യയിൽ നിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്.  വീട് ഭാഗികമായി തകർന്നു. നിരവധിയാളുകൾക്ക് ഗുരുതര പരിക്കുണ്ട്.

No comments