Breaking News

കാസർഗോഡ് കാനത്തൂരിൽ വീട്ടമ്മ വെടിയേറ്റു മരിച്ചു ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ


കാസർകോട്: മുളിയാർ പഞ്ചായത്തിലെ കാനത്തൂർ വടക്കേക്കരയിൽ 
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.വടക്കേക്കര കോളനിയിൽ താമസിക്കുന്ന വിജയൻ എന്നയാളാണ് ഭാര്യ ബേബിയെ വെടിവെച്ച് കൊലപ്പെടുത്തി തൊട്ടടുത്തുള്ള ഫോറസ്റ്റിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത് വിവരമറിഞ്ഞ് 
പോലീസും നാട്ടുകാരും സ്ഥലത്തെത്തി .രണ്ടു പേരുടെയും മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി .
കൊലപാതക കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഭാര്യയെയും ഭർത്താവിനെയും മരണം കാനത്തൂർ ഗ്രാമത്തെ നടുക്കി. വിവരമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

No comments