Breaking News

മരണപ്പെട്ട അമ്മയുടെ സമ്പാദ്യ കുടുക്ക ഔഫ് കുടുംബ സഹായ നിധിയിലേക്ക് കൈമാറി കുമ്പളപ്പള്ളി മീർക്കാനത്തെ കുഞ്ഞിക്കണ്ണനും കുടുംബവും


കുമ്പളപ്പള്ളി: രക്തസാക്ഷി ഔഫ് അബ്ദുൾ റഹ്മാന്റെ കുടുംബത്തെ സഹായിക്കാൻ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ പിരിക്കുന്ന കുടുംബ സഹായ ഫണ്ടിലേക്ക്  അമ്മയുടെ ഓർമ്മകൾ ഉള്ള സമ്പാദ്യ കുടുക്ക നൽകി മീർകാനത്തെ കുഞ്ഞികണ്ണനും കുടുംബവും. ഡിസംബർ 30നാണ് കുഞ്ഞിക്കണ്ണന്റെ അമ്മ കാരിച്ചി നിര്യാതയാകുന്നത്, അമ്മയുടെ കൈവശം ഉണ്ടായിരുന്ന സമ്പാദ്യ കുടുക്ക രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലേക്ക് തരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു യൂണിറ്റ് ഭാരവാഹികളെ വിളിക്കുകയും ഡി വൈ എഫ് ഐ പ്രവർത്തകർ വീട്ടിൽ എത്തി കുടുക്ക ഏറ്റു വാങ്ങുകയും ചെയ്തു. മകൻ എം കുഞ്ഞിക്കണ്ണനും,ഭാര്യ ടി വി ബിന്ദുവും ചേർന്നാണ് അമ്മയുടെ ഓർമ്മകൾ തുളുമ്പുന്ന കുടുക്ക കൈ മാറിയത്. കള്ള് ചെത്ത് തൊഴിലാളിയാണ് കുഞ്ഞിക്കണ്ണൻ.

ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം വി രതീഷ് ഏറ്റു വാങ്ങി,കെ പി വൈശാഖ്,വൈഷ്ണവ് കെ പി,രാഹുൽ എ,അശ്വിൻ എം,നിതിൻ രാജ് എം,ശ്രീഷ്‌ണവ് ടി ആർ എന്നിവർ പങ്കെടുത്തു.

No comments