Breaking News

നീർച്ചാലുകളുടെ സംരക്ഷണം; 'ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിക്ക് കാഞ്ഞങ്ങാട് തുടക്കം

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാർ ഹരിത കേരള മിഷൻ്റെ ഭാഗമായി നീർച്ചാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ആവിഷ്കരിച്ച ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതിയുടെ കാഞ്ഞങ്ങാട് നഗരസഭ തല ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ നിർവ്വഹിച്ചു.നഗരസഭയിലെ നാൽപ്പത്തിമൂന്ന് വാർഡുകളിലും ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പാണ് ലക്ഷ്യം. വിവിധ ക്ലബ് പ്രവർത്തകർ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഹരിത കർമ്മ സേന, കുടുംബ ശ്രീ പ്രവർത്തകർ, എന്നിവരടങ്ങിയവർ ചേർന്ന്  മൂന്ന് കിലോമീറ്ററോളം വരുന്ന അതിയാബൂർ കാലിക്കടവ് തോടാണ്‌ വൃത്തിയാക്കിയത്.ചടങ്ങിൽ വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, മുൻ ചെയർമാൻ വി.വി.രമേശൻ കൗൺസിലർമാരായ കെ ലത,പ്രഭാവതി, എം .ശോഭന,സി ജാനകി കുട്ടി,വിനീത് കൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ എൻ സുബ്രമണ്യൻ,ഹരിത കേരള മിഷൻ ആർ പി ദേവരാജൻ എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ: പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ടി.വി.സുജിത്ത് കുമാർ സ്വാഗതവും നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് നന്ദിയും പറഞ്ഞു.

No comments