സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കാൻ മരുതോം എൽ.ബി.എസ് ഗ്രാമവികസന സൊസൈറ്റിയുടെ 'ബിരിയാണി ഫെസ്റ്റ്' 31ന്
ചുള്ളി: മരുതോം എൽബിഎസ് ഗ്രാമ വികസന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് 2021 നടത്തപെടുന്നു. കലാ കായിക രംഗത്ത് ഒട്ടേറെ സംഭവനകൾ നൽകിയ എൽ ബി എസ് ഗ്രാമ വികസന സൊസൈറ്റി പ്രളയ കാലത്ത് വയനാട്ടിലും കോവിഡ് കാലത്ത് നാട്ടിലും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തുടർ പ്രവർത്തനങ്ങൾക്കും കൂടാതെ തങ്ങളുടെ ആസ്ഥാന നിർമ്മാണ ധനശേഖരാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ഫെസ്റ്റ് ഈ മാസം 31 നാണ് നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, വ്യക്തികൾ കുടുംബശ്രീ യൂണിറ്റുകൾ എന്നിവരുടെ സഹകരിക്കണം തേടുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. 30 ന് വൈകിട്ട് 4 മണി വരെ നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യാം ഫോൺ: 7795757907, 9920718916

No comments