കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ പ്രതിഷേധ സദസ്സ് പരപ്പയിൽ
പരപ്പ: ഔഫ് അബ്ദുൾ റഹ്മാനെ കൊലപെടുത്തിയ ലീഗ് കൊലപാതക രാഷ്ട്രീയത്തിനെതിരെ പരപ്പയിൽ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയിടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു,DYFI കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് ഒ വി പവിത്രൻ അധ്യക്ഷനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി,ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ്,ജില്ലാ കമ്മിറ്റി അംഗം കെ മണി,എം വി രതീഷ്,ടി കെ സുഭാഷ്,പ്രജിന എന്നിവർ സംസാരിച്ചു ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു
No comments