Breaking News

ബി.ആർ.സി ഹോസ്ദുർഗ് ബാനം പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു

പരപ്പ: സമഗ്ര ശിക്ഷ കേരള ബി.ആർ സി ഹോസ്ദുർഗിന്റെ ആഭിമുഖ്യത്തിൽ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ബാനo പ്രതിഭാകേന്ദ്രത്തിലെ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഭൂപേഷ് കെ പരിപാടി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശ്രീ പി.ദാമോധരൻ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൻ ശ്രീമതി ജയശ്രീ എന്നിവ ർ വിതരണം ചെയ്തു. ചടങ്ങിൽ PEC സെക്രട്ടറി ശ്രീ ഗോപി മാസ്റ്റർ, ബി.ആർ സി ട്രെയിനർ ശ്രീ പി.രാജഗോപാലൻ, ബാനം കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് ശ്രീ രാജീവൻ പി , CRC കോർഡിനേറ്റർ ന്മാരായ ശ്രീമതി ലതിക. സി.എo, നിഷ ടീച്ചർ , സ്റ്റാഫ് സെക്രട്ടി സഞ്ജയൻ മാസ്റ്റർ, പ്രതിഭാ കേന്ദ്രം എഡുക്കേഷണൽ വളണ്ടിയർ ശ്രീമതി മിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ബാനം സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ജയചന്ദ്രൻ സ്വാഗതവും ബാലചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments