Breaking News

കലാഭവൻ മണി ഫൗണ്ടേഷൻ 'ഓടപ്പഴം' അവാർഡുകൾ പ്രഖ്യാപിച്ചു മലയോരത്തിന് അഭിമാനമായി ഷൈജു ബിരിക്കുളം


കാസർഗോഡ്: കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻ മണി ഫൌണ്ടേഷന്റെ 2021ലെ ഫോക്‌ലോർ  അവാർഡിന് ജില്ലയിൽ  നാലുപേർ അർഹരായി.  പുത്തിലോട്ട് കണ്ണൻ പണിക്കർ, ഉദയൻ കുണ്ടംങ്കുഴി, സതീശൻ വെളുത്തോളി, ഷൈജു ബിരിക്കുളം എന്നിവരാണ്

അന്തരിച്ച നടനും നാടൻ പാട്ടുകലാകാരനുമായ കലാഭൻ മണിയുടെ സ്മരണക്കായ് ഏർപ്പെടുത്തിയ പ്രഥമ 'ഓടപ്പഴം' അവാർഡിന് അർഹരായത്.


നാടൻ കലാ ഡോക്യുമെൻ്ററി സംവിധായകനുള്ള പുരസ്കാരമാണ്  ഉദയൻ കുണ്ടംകുഴിക്ക്.20 വർഷമായ നാടൻ കലാ പ്രവർത്തന മേഖലയിലും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും ജില്ലയിൽ സജീവ സാന്നിധ്യമാണ് ഉദയൻ. സ്കൂൾ കലോത്സവങ്ങളിൽ നാടൻ പാട്ടു പരിശീലകനായും നാടകസംവിധായകനായും പ്രവർത്തിക്കുന്നു. 


തെയ്യംരംഗത്ത് തൻ്റെ അഞ്ചാമത്തെ വയസ്സിൽ ആടിവേടൻ കെട്ടിയാടി അരങ്ങിലെത്തിയ കണ്ണൻപണിക്കരുടെ

ഈ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. ഇരുപത്തിയൊന്നാം വയസ്സിൽ കണ്ണൻ പണിക്കർക്ക്  പട്ടും വളയും ലഭിക്കുകയുണ്ടായി.

1982 ഏഷ്യാഡിൽ തെയ്യം അവതരിപ്പിച്ചു.

50 ഓളം ഒറ്റക്കോലം കെട്ടിയാടി. ഇന്നും തെയ്യം രംഗത്ത് സജീവമാണ് കണ്ണൻ പണിക്കർ 


മംഗലം കളിയുടെ ഉപാസകനായി കഴിഞ്ഞ 15 വർഷമായി സതീശൻ വെളുത്തോളി യുണ്ട്.മംഗലംകളി കൂടാതെ നല്ലൊരു നാടൻ പാട്ട് കലാകാരൻ കൂടിയാണ് സതീശൻ. നാടക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.മംഗല കളിയിലെ സംഭവാനക്കാണ് അവാർഡ്.


15 വർഷത്തോളം 

നാട്ടറിവ് ശില്പശാലകൾ ,ക്യാമ്പുകൾ എന്നിവയിൽ നിറസാന്നിധ്യമാണ് ഷൈജു ബിരിക്കുളം.

പരപ്പ കനവ് നാട്ടറിവ് സംഘത്തിന് നേതൃത്വം നൽകിവരുന്നു.

സ്കൂൾ അധ്യാപകനാണ്. നാട്ടറിവ് പ്രചാരകൻ എന്ന നിലയിലാണ് അവാർഡ് ലഭിച്ചത്.

No comments