Breaking News

കാഞ്ഞങ്ങാട്- റാണിപുരം കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യം; പനത്തടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം സമാപിച്ചു


പനത്തടി: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കാഞ്ഞങ്ങാട് നിന്നും സർവ്വീസ് നടത്തി കൊണ്ടിരുന്നതും കോവിഡിനെ തുടർന്ന് നിർത്തലാക്കിയതുമായ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ  പുനരാരംഭിക്കണമെന്ന് പനത്തടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. റാണിപുരം, പന്തിക്കാൽ, നീലച്ചാൽ, പുളിയാർ കൊച്ചി, അച്ചം പാറ, വാഴക്കോൽ , പെരു തടി, നെല്ലിത്തോട്, പുളിം കൊച്ചി, ചെമ്പം വയൽ, ഇരിക്കും കല്ല്, കുറിഞ്ഞി തുടങ്ങിയ പ്രദേശവാസികൾക്കും റാണിപുരം സന്ദർശിക്കുന്ന സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന ബസ് സർവ്വീസാണിത്. ഡിസംബർ ഒന്നു മുതൽ റാണിപുരം ട്രെക്കിംങ്ങ് ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ദനവുണ്ടായിട്ടുണ്ട്. യോഗത്തിൽ വാർഡ് പ്രസിഡന്റ് പി.ബി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ്. മധുസൂദനൻ, പി.എ.മുഹമ്മദ് കുഞ്ഞി, കെ.എസ്. മാത്യു, പഞ്ചായത്തംഗം രാധാ സുകുമാരൻ, പി.എം. രാഘവൻ നായ്ക്ക്, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ, ജി.സുനന്ദ, എം. ഭാസ്ക്കരൻ, എൻ.ആർ. ഷാജി, കെ. ശരത്കുമാർ എന്നിവർ സംസാരിച്ചു.

No comments