Breaking News

തവക്കല്‍ സ്റ്റാര്‍ട്ട് അപ് ആട്ടോ മൊബൈല്‍ ഹബ്ബിന് പള്ളിക്കര പഞ്ചായത്തിലെ ബട്ടത്തൂരില്‍ തുടക്കമായി


പള്ളിക്കര: കേരളത്തിലെ ഒരു ആട്ടോമൊബൈല്‍ ഹബ്ബായി വളര്‍ത്താനുദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിക്ക് തുടക്കാമായി. ഇതിന്റെ ഭാഗമായി പള്ളിക്കര പഞ്ചായത്തിലെ ബട്ടത്തൂരില്‍ ഓഫീസ് തുറന്നു. ആട്ടോമൊബൈല്‍സിന്റെ റിപ്പയറിംഗ് സര്‍വ്വീസിംഗ് സെന്ററുകള്‍ മുതല്‍ ആട്ടോമൊബൈല്‍ പാര്‍ട്‌സ് നിര്‍മ്മാണ സ്ഥാപനങ്ങളും റിസെര്‍ച്ച് സെന്ററും അസംബ്ലിഗ് യൂണിറ്റുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടിക് സംവിധാനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ അങ്ങനെ എല്ലാവിധ മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു ഹബ്ബാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 30 ഏക്കര്‍ സ്ഥലം ബട്ടത്തൂരില്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.

തവക്കല്‍ സ്റ്റാര്‍ട്ട് അപ് എന്ന പേരില്‍ ഒരു എല്‍ എല്‍ പി ഇതിനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. 11000 അംഗങ്ങളില്‍ നിന്നും 1 ലക്ഷം വീതം സമാഹരിച്ച് 110 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം ഡി അബ്ദുള്ള കുഞ്ഞ് പറഞ്ഞു.

ഓഫീസിന്റെ ഉദ്ഘാടനം പ്രമുഖ സംരഭകത്വ പരിശീലകന്‍ ടി എസ് ചന്ദ്രന്‍, നിര്‍വ്വഹിച്ചു. അബ്ദുള്ള കുഞ്ഞ് അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ ചാലക്കുടി മുഖ്യപ്രഭാഷണം നടത്തി. മധുസൂദനന്‍, സുഭാഷ് അരയി, ഗിരീഷ് പള്ളം, കാനം രവീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.

No comments