നായയുടെ തലയിൽ കുരുങ്ങിയ പ്ലാസ്റ്റിക്കു ഭരണി കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തി മുറിച്ചു മാറ്റി
കാഞ്ഞങ്ങാട് : പെരിയ പെട്രോൾ പമ്പിനു സമീപം തലയിൽ കുരുങ്ങിയ പ്ലാസ്റ്റ്ക്കു ഭരണിയുമായി ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായയ്ക്ക് പുതുജീവൻ നൽകി അഗ്നി രക്ഷാസേന വിശക്കുമ്പോൾ അന്നം തേടി പ്ലാസ്റ്റിക്കു ഭരണിയിൽ തലയിട്ടപ്പോൾ ഓർത്തില്ല ഈ നായ ഉരാകുരുക്കായി മാറും ഭരണിയെന്ന് ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇതിന്റെ തലയിൽ നിന്നു ഭരണിയെടുത്തു മാറ്റുന്നതിനു വേണ്ടി നായയെ പിടിക്കാൻ നോക്കിയെങ്കിലും പിടി കൊടുക്കാതെ ഓടി മറഞ്ഞു ഇതിനിടെ ഞായറാഴ്ച രാവിലെ ആളൊഴിഞ്ഞ വിട്ടിൽ ഈ നായ ഓടിക്കയറി ഇതിനിടെ കാഞ്ഞങ്ങാട് നിന്നും അഗ്നി രക്ഷാസേനയെത്തി ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് പ്ലാസ്റ്റിക്ക് ഭരണി നായയുടെ തലയിൽ നിന്നു അഴിച്ചെടുത്തത് സിനിയർ ഫയർ ആന്റ് റിസ്ക്യൂ ഓഫിസർ അശോക് കുമാർ , ഫയർ ആന്റ്റിസ്ക്യു ഓഫിസർ ഡ്രൈവർ കെ.ടി ചന്ദ്രൻ , ഫയർ ആന്റ് റിസ്ക്യൂ ഓഫിസർമാരായ വിശാൽ , അതിൽ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments