Breaking News

സഖാവ് പി.കൃഷ്ണപിള്ളയുടെ ഓർമ്മകൾ സൂക്ഷിച്ചുവെച്ച പത്തായം ഇനി വരും തലമുറകൾക്ക്


കരിവെള്ളൂർ സമരസേനാനി തോട്ടോൻ കൃഷ്ണൻ ഒരു നിധിപോലെ സൂക്ഷിച്ച പത്തായം പയ്യന്നൂർ ഗാന്ധി സ്മാരക മ്യൂസിയത്തിന് കൈമാറി. കൃഷ്ണേട്ടന്റെ മക്കളുടെ സാന്നിദ്ധ്യത്തിൽ  സികൃഷ്ണൻ എംഎൽഎ പത്തായം പയ്യന്നൂർ കുഞ്ഞിരാമൻ മാഷിന് കൈമാറി . തെക്കേമണക്കാട്ടെ വീട്ടുമുറ്റത്ത്ചേർന്ന യോഗത്തിൽ കെ .നാരായണൻ അദ്ധ്യക്ഷതവഹിച്ചു .ജയൻ കാറമേൽ സംസാരിച്ചു എവി സുകുമാരൻ സ്വാഗതം പറഞ്ഞു.  തോട്ടോൻ കിട്ടേട്ടൻ എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന തോട്ടോൻ കൃഷ്ണേട്ടന് 1940 കളിൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കത്തുകളും രഹസ്യസന്ദേശങ്ങളും എത്തിക്കുന്ന ചുമതലയാണ് ഏൽപ്പിച്ചത് . ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്പ്പെട്ട ഏവി കുഞ്ഞമ്പുവിന് സ്വന്തം മകനെപ്പോലെ സംരക്ഷണം നൽകിയ അയിത്തല അമ്പു ആശാൻ്റെ മകളായ മന്ദ്യൻ വീട്ടിൽ പാർവ്വതിയായിരുന്നു കൃഷ്ണേട്ടൻ്റെ സഹധർമ്മിണി. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രമുഖനേതാക്കളായ  പി കൃഷ്ണപിള്ള ,കേരളീയൻ,കെപിആർ ഗോപാലൻ, ഇകെ നായനാർ ,കേരളീയൻ ,സുബ്രഹ്മണ്യഷേണായി തുടങ്ങിയവരുടെ ഒളിസങ്കേതമായിരുന്നു മാന്യഗുരു സ്‌കൂളിന്‌ പടിഞ്ഞാറുള്ള തോട്ടോൻ തറവാട് .സഖാവ് പി.കൃഷ്ണപിള്ള കരിവെള്ളൂരിലെത്തിയാൽ  കിടന്നുറങ്ങിയത് ഈ പത്തായത്തിന് മുകളിലായിരുന്നു. 1942 മുതൽ 1944 വരെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ തിരുവിതാംകൂർ സ്റ്റേറ്റ് സിക്രട്ടറിയും അഭിനവഭാരത് യുവക് സംഘത്തിന്റെ മുഖ്യസംഘാടകനും കരിവെള്ളൂർ സമരത്തിന്റെ പ്രധാനനേതാവുമായിരുന്ന എവികുഞ്ഞമ്പുവിന് കൃഷ്ണപിള്ളയുമായുള്ള ബന്ധം കാരണം  കരിവെള്ളൂർ കൃഷ്ണപിള്ളയുടെ പ്രവർത്തനകേന്ദ്ര മായിരുന്നു.

പത്തായം ഏല്പിച്ചുകൊടുക്കവേ സികൃഷ്ണൻ ചൂണ്ടിക്കാട്ടിയപോലെ കേരളീയരുടെ പൊതുബോധം വളർത്തിയെടുക്കുന്നതിൽ ഏറ്റവും പ്രധാനപങ്കുവഹിച്ച നേതാവായിരുന്നു സഖാവ് കൃഷ്ണപിള്ള .അദ്ദേഹം ഉപയോഗിച്ച ഈപത്തായം ഒരുകലാഘട്ടത്തിന്റെ ഓർമ്മകളിലേക്കാണ് വെളിച്ചം വീശുന്നത് .അതിനാൽ ഇനിമുതൽ ഗാന്ധിജി പയ്യന്നൂർ  സന്ദർശിച്ച സ്മരണകളിരമ്പുന്ന പയ്യന്നൂർ ഗാന്ധി സ്മാരക മ്യൂസിയത്തിൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ ,കോഴിക്കോട് കടപ്പുറത്ത് പോലീസിന്റെ അടിയേറ്റുപിടയുമ്പോഴും ദേശീയപതാക കൈവിടാത്ത , പയ്യന്നൂരിലെ ഉളിയത്ത് കടവിൽ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം നൽകിയ കേരളത്തിന്റെ വീരപുത്രന്റെ സ്മരണ തുടിക്കുന്ന ഈ പത്തായവുമുണ്ടാകും . സ്വന്തം ജീവിതം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ജന്മിത്വം അവസാനിപ്പിക്കാനും തൊഴിലാളിവർഗ്ഗത്തിനു അവകാശബോധമുണ്ടാക്കാനുമായി ജീവിതം ബലിയായി നൽകിയ പി കൃഷ്‌ണപിള്ളയെ പറ്റി അറിയാൻ പുതുതലമുറക്ക് ഈ പത്തായം ഉപകരിക്കും. ഇത്രയും കാലം ആ പത്തായം ഭദ്രമായി സൂക്ഷിച്ചത് തോട്ടോൻ കൃഷ്ണേട്ടനും അദ്ദേഹത്തിന്റെ മക്കളായ മന്ദ്യൻ വീട്ടിൽ ദാമോദരൻ, വിജയൻ, ശശി എന്നിവരാണ്

No comments