Breaking News

കാസര്‍കോട്ട് നവജാതശിശുവിനെ കൊന്നത് ഇയര്‍ഫോണ്‍ കഴുത്തില്‍ കുരുക്കി; അറസ്റ്റ് ഉടന്‍


ബേഡഡുക്ക(കാസർകോട്): ബദിയഡുക്ക ചെടേക്കാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാതശിശു കൊല്ലപ്പെട്ടതാണെന്ന് പോലീസ്. മൊബൈൽഫോണിൽ ഉപയോഗിക്കുന്ന ഇയർഫോണിന്റെ വയർ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണച്ചുമതലയുള്ള ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് അറിയിച്ചു.

ഡിസംബർ 15-നാണ് കേസിനാസ്പദമായ സംഭവം. രക്തസ്രാവമുണ്ടായതിനെതുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടർന്ന് വീട്ടിലെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.

ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതിനാൻ ശ്വാസംമുട്ടിയാണ് ശിശു മരിച്ചതെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ മൃതദേഹപരിശോധനയിൽ വ്യക്തമായിരുന്നു.

No comments