കാസർകോട് കുമ്പളയിൽ കമ്മ്യൂണിറ്റി ഇവന്റ് "സംഗമം " സംഘടിപ്പിച്ചു
കുമ്പള : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ്. എസ്. ഡബ്ല്യൂ സുരക്ഷ പ്രോജക്റ്റ്, കമ്മ്യൂണിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഇവന്റ് "സംഗമം " സംഘടിപ്പിച്ചു. യോഗത്തിൽ ഏലിയാമ്മ സ്വാഗതം പറഞ്ഞു. പ്രോജക്റ്റ് ഡയറക്ടർ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. പി. താഹിറ യുസഫ് പരിപാടി ഉൽഘടനം ചെയ്തു പാൻടെക് എക്സിക്യൂട്ടീവ് അംഗം ടി. തമ്പാൻ, NYK എം. സ്. എം സുരക്ഷ പ്രൊജക്റ്റ് മാനേജർ ശ്രീജിത്ത് പി,വാർഡ് മെമ്പർ മാരായ വിദ്യ, സബൂറ, കൗലത്ത്, മുന്നാട് പീപ്പിൾസ് ബി. എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ ആയ ആര്യ, ചൈതന്യ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ മൈമൂന നന്ദി പറഞ്ഞു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി.

No comments