Breaking News

കൊച്ചി മാറുന്നു; വൈറ്റില-കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും; അഭിമാനാർഹമായ നേട്ടമെന്ന് മുഖ്യമന്ത്രി



നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും, ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്

ദേശീയപാതയുടെ ഭാഗമായി വരുന്ന വൈറ്റില-കുണ്ടന്നൂർ മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്.

പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് പാലം ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകുമെന്നും.നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. അഭിമാനാർഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി.വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മഹാമാരിയുടെ നടുവിലും അതിവേഗമാണ് പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്

No comments