Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ നീർച്ചാലുകളിൽ തടയണകൾ നിർമ്മിച്ച് ജലസുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി തടയണ ഉത്സവം 2021 സംഘടിപ്പിച്ചു


കോടോംബേളൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാറിൻ്റെഹരിത കേരള മിഷൻ പദ്ധതിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച്  കാസർഗോഡ് വികസന പാക്കേജ് വരൾച്ച മുൻകരുതൽ എന്ന നിലയിൽ നീർച്ചാലുകളുടെ പുനരുജ്ജീവനത്തിന് മഹാത്മ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി  നീർച്ചാലുകളിൽ തടയണകൾ നിർമ്മിച്ച് ജലസുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി നാലാം വാർഡിൽ ഒടയംചാൽ ഭജനമന്ദിരത്തിനു സമീപം  തടയണ ഉത്സവം 2021 സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി: ശ്രീജ.പിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ പി.വി.ശ്രീലത മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി ജി.സനിൽകുമാർ,അസിസ്റ്റൻ്റ് സെക്രട്ടറി മുരളിധരൻ, എ.ഡി.എസ് മെമ്പർ ശാലിനി, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധി സത്യരാജൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ടി.കെ.നാരായണൻ സ്വാഗതവും തൊഴിലുറപ്പ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

No comments