Breaking News

കോഴിക്കോട് പേരാമ്പ്രയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പ്രദേശത്ത് സംഘർഷാവസ്ഥ





കോഴിക്കോട്: കിഴക്കൻ പേരാമ്പ്രയിൽ ലീഗ് ഓഫീസിന് നേരെ ബോബേറ്. ഇന്ന് പുലർച്ചെ 2.15 നായിരുന്ന സംഭവം. ശബ്ദo കേട്ട് നാട്ടുകാർ ഓടികൂടുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം സി പി എമ്മി ന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.

രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ സി പി എം ആണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസം മുമ്പ് പ്രദേശത്തെ കനാലിനടുത്ത് ബോബ് പൊട്ടുകയും മറ്റൊന്ന് സമീപത്തനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

No comments