Breaking News

കെ.എസ്.ടി.എ കാസർകോട് ഉപജില്ലാ സമ്മേളനം ആരംഭിച്ചു


കാസർകോട്: 'മതനിരപേക്ഷ വികസിത കേരളം കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം' എന്ന മുദ്രാവാക്യമുയർത്തി കെ.എസ്. ടി.എ കാസർകോട് ഉപജില്ലാ സമ്മേളനം ജി.എൽ.പി.എസ്‌ അണങ്കൂരിൽ ആരംഭിച്ചു. പ്രതിനിധികളുടെ പ്രകടനത്തിനു ശേഷം സമ്മേളന നഗരിയിൽ ഉപജില്ലാ പ്രസിഡന്റ് സി.പ്രശാന്ത് പതാക ഉയർത്തി. ഉപജില്ലാ ജോ.സെക്രട്ടറി കെ.എ സീമ രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് വിനോദ് കുമാർ പെരുമ്പള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.വി രാജേഷ് സംഘടനാ റിപ്പോർട്ടും ഉപജില്ലാ സെക്രട്ടറി സി.കെ ജഗദീഷ്‌ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ടി.മധുപ്രശാന്ത് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ, എക്സി.അംഗം സി.ശാന്തകുമാരി, ജില്ലാ പ്രസിഡണ്ട് എ.ആർ വിജയകുമാർ, സെക്രട്ടറി പി.ദിലീപ് കുമാർ, ട്രഷറർ ടി.പ്രകാശൻ, ജില്ലാ ഉപഭാരവാഹികളായ പി.രവീന്ദ്രൻ, എൻ.കെ ലസിത, എക്സി.അംഗങ്ങൾ, കമ്മിറ്റി അംഗങ്ങൾ, ഉപജില്ലാ ഭാരവാഹികൾ, മുൻകാല നേതാക്കളായ കെ.വി ഗോവിന്ദൻ, എം.ശേഖരൻ നമ്പ്യാർ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ അനിൽ ചെന്നിക്കര സ്വാഗതം പറഞ്ഞു. വൈകുന്നേരം നാലിന് അണങ്കൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി സി.എ സുബൈർ ഉദ്ഘാടനം ചെയ്യും.

No comments