കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ ഔഫ് കുടുംബ സഹായ നിധിയിലേക്ക് ആദ്യ ശമ്പളത്തിൻ്റെ ഒരു വിഹിതം സംഭാവന ചെയ്ത് മാതൃകയായി
ഒടയഞ്ചാൽ: ധീര രക്തസാക്ഷി സഖാവ് ഔഫ് അബ്ദുൾ റഹ്മാൻ കുടുംബ സഹായ ഫണ്ടിലേക്ക് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് LDF ജനപ്രതിനിധികൾ ആദ്യശമ്പളത്തിൽ നിന്നും ഒരുവിഹിതം സംഭാവന ചെയ്തു. രക്തസാക്ഷിഫണ്ട് DYFI ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാലു മാത്യു കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജ.പി യിൽ നിന്നും ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ, DYFI പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
No comments