Breaking News

മുസ്ലീംലീഗ് ബളാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പൊതുസമ്മേളനവും 28ന് വെള്ളരിക്കുണ്ടിൽ

വെള്ളരിക്കുണ്ട്:  ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായി വിജയിച്ച് ജനപ്രതിനിധികളായവർക്ക് സ്വീകരണവും പൊതുസമ്മേളനവും ജനുവരി 28 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് വെള്ളരിക്കുണ്ട് ടൗണിൽ നടക്കും. പതിനാലിൻ്റെ നിറവിലെത്തിയ ബളാൽ യുഡിഎഫിൻ്റെ ആഘോഷവും കൂടിയാണിത്. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷ ബാലകൃഷ്ണൻ പെരിയ, ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ വേങ്ങര, എം.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ബിലാൽ പാലക്കാട് തുടങ്ങിയ യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.

No comments