Breaking News

വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിൽ കഴിയുന്ന പുങ്ങംചാലിലെ മുൻ പഞ്ചായത്തംഗം ഉദാരമതികളുടെ സഹായം തേടുന്നു


വെള്ളരിക്കുണ്ട്:  വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായ മുൻ പഞ്ചായത്തംഗം ഉദാരമതികളുടെ സഹായം തേടുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് മുൻ മെമ്പർ പുങ്ങംചാലിലെ കെ ജെ ടോമിയാണ് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സിക്കാൻ വഴികാണാതെ ദുരിതം അനുഭവിക്കുന്നത്. വൃക്ക രോഗത്തേതുടർന്ന് ഒന്നര വർഷത്തോളമായി ചികിത്സയിലാണ്. ഏഴ് മാസമായി ഡയാലിസീസ് ചെയ്യുന്നു. ഇതിനിടെ അരയ്ക്ക് താഴേക്ക് പൂർണ്ണമായും തളർന്നു. അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിനുവേണ്ട ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിനും സാധിക്കുന്നില്ല. നിലവിൽ കണ്ണൂർ എകെജി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കെ ജെ ടോമിയുടെ ചികിത്സയ്ക്ക് സഹായിക്കാന് നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പി മാധവൻ നായർ (ചെയർമാൻ), കെ കെ ഹരിദാസ് (കൺവീനർ) എന്നിവരുടെ പേരിൽ ഭീമനടി ഫെഡറൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10790100177025, ഐഎഫ്സി കോഡ്: FDRL0001079

No comments