Breaking News

36 മണിക്കൂർ നീണ്ടുനിൽക്കുന്ന സാഗർ വിജിൽ മോക്ഡ്രിൽ കാസർകോട് ആരംഭിച്ചു


കാഞ്ഞങ്ങാട് : 36 മണിക്കൂർ നീണ്ടു നിൽക്കുന്ന സാഗർ വിജിൽ മോക്ഡ്രിൽ ചൊവ്വാഴ്ച  ആരംഭിച്ചു.  കാലത്ത് 8 മണി മുതൽ ബുധനാഴ്ച രാത്രി 8 മണി വരെയാണ് മോക്ഡ്രിൽ.

നേവി, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കടലിൽ നിന്നും  വേഷം മാറി മൽസ്യ തൊഴിലാളികളുടെ ബോട്ടിലും, വള്ളങ്ങളിലും, ക്രാഫ്റ്റ്കളിലും മറ്റും കരയിൽ കയറി തന്ത്ര പ്രാധാനമായ സ്ഥലങ്ങളിൽ ഡമ്മി ബോംബുകൾ വച്ച് നടത്തുന്നതാണ് സാഗർ വിജിൽ ഡ്രിൽ.

തീവ്രവാദികൾ മുംബൈ താജ് ഹോട്ടലിലും മറ്റും ബോംബ് വച്ച് നടത്തിയ ഭീകരാക്രമണത്തിന് ശേഷമാണ് കോസ്റ്റൽ പോലീസിന്റെ സേവനം കേന്ദ്ര ഗവണ്മെന്റ് കടലിൽ ശക്തമാക്കിയത്.

തീരദേശ ജാഗ്രതാ സമിതിയുടെയും, മൽസ്യ തൊഴിലാളികളുടെയും മറ്റും സഹകരണത്തോടെയാണ് പരിശീലന പരിപാടി നടക്കുന്നത്.

വരും ദിവസങ്ങളിൽ കടലിൽ നിരീക്ഷണം ശക്തമായി തുടരും.

സംശയിക്കത്തക്ക വല്ലതും ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്ത പോലീസ് സ്റ്റേഷനിലോ, ജാഗ്രതാ സമിതി പ്രവർത്തകരെയോ മറ്റോ ഉടൻ അറിയിക്കേണ്ടതാണ്.

രണ്ട് ദിവസത്തെ പരിശീലനത്തിന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കോസ്റ്റൽ പോലീസ്സ് ഇൻസ്‌പെക്ടർ  രാജീവൻ വലിയ വളപ്പിന്റെ നേതൃത്വത്തിലാണ് കടലിൽ പരിശോധന നടത്തിവരുന്നത്.

No comments