Breaking News

അമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായത്തോടെ ബിരിക്കുളത്തെ തമ്പായി അമ്മക്ക് വീൽചെയർ എത്തിച്ച് നൽകി പരപ്പ ബ്ലോക്ക് പഞ്ചായത്ത് മാതൃകയായി


പരപ്പ: ജില്ലാ കളക്ടറുടെ  പരാതി പരിഹാര  അദാലത്തിൽ വീൽചെയറിന്  അപേക്ഷ  നൽകിയ ബിരിക്കുളത്തെ  തമ്പായി കുറ്റ്യാട്ട്  എന്നിവർക്കാണ് ചെറുപനത്തടി  അമ്മ   ചാരിറ്റബിൾ  ട്രസ്റ്റ്‌ന്റെ  സഹായത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ വീൽചെയർ  വീട്ടിൽ  എത്തിച്ചു  നൽകിയത്.

ബ്ലോക്ക്‌  പഞ്ചായത്ത്‌  പ്രസിഡണ്ട്‌ എം. ലക്ഷ്മി വീൽചെയർ തമ്പായി കുറ്റ്യാട്ടിന് കൈമാറി. ചടങ്ങിൽ  ബ്ലോക്ക്‌ പഞ്ചായത്ത്‌  സെക്രട്ടറി  എസ്.രാജലക്ഷ്‌മി, ജി

ഇ.ഒ ബിജുകുമാർ, അമ്മ  ചാരിറ്റബിൾ  ട്രസ്റ്റ്‌  സെക്രട്ടറി അരുൺ  ബാലകൃഷ്ണൻ  എന്നിവർ  പങ്കെടുത്തു.

No comments