യുഡിഎഫ് ജനപ്രതിനിധികൾക്കു വെള്ളരിക്കുണ്ട് കല്ലഞ്ചിറയിൽ സ്വീകരണം നൽകി
വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഐക്യ ജനാധിപത്യ മുന്നണിയുടെ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലൻച്ചിറയിൽ ജില്ലാ പഞ്ചായത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ ജോസ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, രേഖാ സി മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം രാജു കട്ടക്കയം ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് നേതാവ് ബഷീർ പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. വി.എം മുഹമ്മദ് ശിഹാബ് അധ്യക്ഷത വഹിച്ചു ജോമോൻ ജോസ്, എം രാധാമണി, ടി എം അബ്ദുൽ ഖാദർ, ഹരീഷ് പി നായർ ,എസി ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു സണ്ണി കള്ളുവെലി സ്വാഗതവും ടി എം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു

No comments