പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ധർണ്ണ നടത്തി
വെള്ളരിക്കുണ്ട്: കെ.എസ്. എസ്. പി. എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ. എസ്. എസ്. പി. എ. പരപ്പ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുമ്പിൽ പ്രധിഷേധ ധർണ്ണ നടത്തി.
പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാ പദ്ധതി കുറ്റമറ്റ രീതിയിൽ ഉടൻ നടപ്പിലാക്കുക, പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക, കുടിശ്ശികയായ നാലു ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, കോവിഡ് കാലത്ത് പെൻഷൻകാർക്ക് ചികിത്സാ സഹായവും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ധർണ്ണ കെ. എസ്. എസ്. പി.എ. ജില്ലാ പ്രസിഡന്റ് ശ്രീ. ഇ.ടി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ട്രഷറർ ശ്രീ. കെ.മാധവൻ നായർ അധ്യക്ഷത വഹിച്ചു. പി.എ.ജോസഫ്, കെ.ജെ.തോമസ്, ടി.കെ.എവുജിൻ, എം.യു.തോമസ്, റഷീദ.ബി,എം.ഡി.ദേവസ്യ, വി.ജെ.ജോർജ് എന്നിവർ പ്രസംഗിച്ചു.
No comments