അധ്യാപകര്‍ ഇല്ലാത്ത സ്കൂളില്‍ വാർഡ് മെമ്പർ അധ്യാപികയായി
വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ മുസ്ലിം ലീഗ് മെമ്പര്‍ റഹിയാനത്ത് ടീച്ചറാണ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ അധ്യാപിക വേഷമണിഞ്ഞത് .
പെരുമ്പട്ട സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മലയാളം വിഭാഗത്തിൽ അധ്യാപകരുടെ അപര്യാപ്തത ശ്രദ്ധയിൽ പെടുത്തിയിപ്പോൾ ബി ആര്‍ സിയുടെ അപേക്ഷ മാനിച്ചുമാണ് സേവന സന്നദ്ധയായി വാർഡ് മെമ്പർ മുന്നോട്ട് വന്നത്. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുള്ള ടീച്ചര്‍ മികച്ച പ്രഭാഷകയും വനിതാ ലീഗിന്റെ പെരുമ്പട്ട ശാഖ പ്രസിഡണ്ടുമാണ് ....

No comments