ബളാൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കൂടി കൊള്ളുന്നത് എന്നും ഗ്രാമങ്ങൾ സ്വയം പര്യാപ്തമായാലേ രാജ്യത്തിന്റെ സമഗ്ര പുരോഗതി സാദ്ധ്യ മാകുവെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. പറഞ്ഞു.
ബളാൽ ഗ്രാമ പഞ്ചായത്തിന്റെ 2021-22-വർഷത്തെ കരട് പദ്ധതിയിൻ മേലുള്ള വികസന സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുർബല വിഭാഗങ്ങൾ. വനിതകൾ. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം നൽകി കൊണ്ടും കാലാനുസൃതമായ മാറ്റങ്ങൾ ഉൾ കൊണ്ട് കൊണ്ടും പഞ്ചായത്ത് രാജ് സംവിധാനം പുരോഗമനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ്.
എം. പി. യെക്കാൾ കൂടുതൽ ആസ്തി വികസന ഫണ്ട് ഉള്ളത് എം. എൽ. എ. മാർക്ക് ആണെന്നും എം. എൽ. എ. മാർ ഈ ഫണ്ട് കൃത്യമായി ഉപയോഗിച്ചാൽ ഗ്രാമങ്ങളിൽ വികസന വിപ്ലവം തന്നെ ഉണ്ടാകുമെന്നും എം. പി. പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. രധാമണി. സ്ഥിരം സമിതി അധ്യക്ഷൻ മാരായ അലക്സ് നെടിയ കാല. പി. പത്മാവതി. ടി. അബ്ദുൽ ഖാദർ. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത് അംഗങ്ങൾ ആയ സന്ധ്യ ശിവൻ. കെ. വിഷ്ണു. വിനു. കെ. ആർ. പി. സി. രഘു നാഥൻ നായർ. ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. ബിൻസി ജെയിൻ. മോൻസി ജോയ്. ജെസ്സി ചാക്കോ. ഡി. സി. ജനറൽ സെക്കട്ടറി ഹരീഷ് പി. നായർ. സി. പി. എം. ബളാൽ ലോക്കൽ സെക്കട്ടറി സി. ദാമോദരൻ. വി. ഇ. ഒ. പീതാബരൻ ചേരിപ്പാടി. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റിയൻ തുടങ്ങിയവർ പ്രസംഗിച്ചു.

No comments