വിജിലൻസ് പരിശോധന നടന്ന കനകപ്പള്ളി ഗവണ്മെന്റ് സ്കൂൾ ബി. ജെ. പി പ്രവർത്തകർ സന്ദർശിച്ചു
കനകപ്പള്ളി :കനകപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂളിൽ ബി.ജെ.പി പ്രവർത്തകർ സന്ദർശിച്ചു. ചില തൽപ്പരകക്ഷികൾ ചേർന്നുകൊണ്ട് വിദ്യാലയത്തിന്റെ പുരോഗതിയെ തടസ്സം വരുത്തുന്നതിനുവേണ്ടിയും അഴിമതി നടത്തുന്നതിനും വേണ്ടി കൂട്ടുചേരുകയും ചെയ്യുന്നതായി പ്രവർത്തകർ സന്ദർശനത്തിനു ശേഷം പറഞ്ഞു.
ബളാൽ ഗ്രാമ പഞ്ചായത്ത് പദ്ധതിയായ കനകപ്പള്ളിതട്ടിൽ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ കെട്ടിടം പുനരുദ്ധാരണം നടത്തിയതിൽ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്നുള്ള പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാലയത്തിൽ വിജിലൻസ് സംഘം സന്ദർശിച്ചിരുന്നു.
വി ജെ തോമസ്, രവീന്ദ്രൻ പാലക്കിൽ, രാജീവൻ, രാംദാസ് പി വിഷ്ണുപുരം, പ്രഭാകരൻ നായർ, മഹേഷ് പി, ബാബു, ബെന്നി കെ ജെ തുടങ്ങിയവർ വിദ്യാലയം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

No comments