Breaking News

വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ തീകൊളുത്തിയ ആള്‍ മരിച്ചു



തിരുവനന്തപുരം:വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച്‌ തീകൊളുത്തിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ്(37) മരിച്ചത്.ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. ഇന്നലെ വൈകുന്നേരമായിരുന്നു സനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സനില്‍ കോണ്‍ഗ്രസ് വിമതനായിട്ട് മത്സരിച്ചിരുന്നു. മത്സരിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതിവരെ മുടക്കിയെന്നാണ് സനിലിന്റെ മരണമൊഴി. എന്നാല്‍ മാസങ്ങളായി വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നാണ് കെ എസ് ഇ ബി നല്‍കുന്ന വിശദീകരണം.

No comments