Breaking News

അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ടാദിന - പൊങ്കാല മഹോത്സവം ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും



വെള്ളരിക്കുണ്ട് :അടുക്കളക്കുന്ന്ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ടാദിന - പൊങ്കാല മഹോത്സവം ഇന്ന് മുതൽ മൂന്ന്  ദിവസങ്ങളിലായി നടക്കും' ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ടില്ലന്ന് നാരായണപ്പട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ആഘോഷങ്ങൾ നടക്കുക. പൂർണ്ണമായും കോവിഡ് മാനദണ്ഡങൾ പാലിച്ച് കൊണ്ടാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് 15 ന് തിങ്കളാഴ്ച രാവിലെ 6 മണിക്ക് ഗണപതി ഹോമം, 7ന് ഉഷപൂജ, 9 ന് ഉൽപ്പന്ന സമർപ്പണം, 11 ന് ഭണ്ഡാര സമർപ്പണം, വൈകുന്നേരം 7 മണിക്ക് ദീപാരാധന, 8 ന് അത്താഴപൂജ - 16 ന് ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ഗണപതിഹോമം, 7ന് ഉഷ പുജ, 11 മണിക്ക് പണ്ടാരയടുപ്പിൽ അഗ്നി പകൽ തുടർന്ന് പൊങ്കാല നിവേദ്യ സമർപ്പണം, 12 മണിക്ക് ഉച്ചപൂജ, വൈകുന്നേരം 6 മണിക്ക് തിരുവത്താഴത്തിന് അരിയളക്കൽ,7 ന് ദീപാരാധന,, ശുദ്ധികലശം, അത്താഴപൂജ' സമാപന ദിനമായ 17 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമം, 7ന് ഉഷപൂജ, 8 ന് നവകം, ബിംബ ശുദ്ധി, നവകാഭിഷേകം, 10 ന് പറ നിറക്കൽ, 12 ന് മഹാപൂജ.വൈകുന്നേരം 5.30ന് ദീപാരാധന, 6 ന് ശീ ഭൂതബലി തുടർന്ന് നടക്കുന്ന നിറമാല ചാർത്തലോടെ ഉത്സവാഘോങ്ങൾ സമാപിക്കും.

No comments