Breaking News

കുമളി.. കട്ടപ്പന.. ഇടുക്കി.. ചെറുപുഴ..വെള്ളരിക്കുണ്ട്..ഒടയംചാൽ.. ബദിയടുക്ക..പെർള റൂട്ടിൽ കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു






തമിഴ്നാട് അതിർത്തിയിൽ നിന്ന് കേരളത്തിലെ ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ കുടിയേറ്റ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് 
കർണാടക അതിർത്തിയിലേക്കുള്ള KSRTC സൂപ്പർ ഫാസ്റ്റ് സർവീസിന് തുടക്കമായി

ഈ സർവീസ് ടൂറിസ്റ്റുകൾക്കും, കുടിയേറ്റ ജനങ്ങൾ ക്കും ഉപകരിക്കുന്നതോടൊപ്പം, ബദിയടുക്കയിൽ രാവിലെ 06.00 ന് എത്തുന്നതിനാൽ, കർണാടകയിലെ പ്രമുഖ സ്ഥലങ്ങളായ വിട്ട്ള, പുത്തൂർ, സുബ്രഹ്മണ്യ, ധർമസ്തല, ഉപ്പിനങ്ങാടി എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെടുവാൻ എളുപ്പമാണെന്ന് മലയോര മേഖല പാസ്സഞ്ചേഴ്സ്സ് അസോസിയേഷൻ കൺവീനർ എം. വി. രാജു അറിയിച്ചു.

👉 കൂടാതെ ഈ സർവീസിന്റെ കണ്ണൂർ നിന്ന് രാത്രി 01.10 സമയം ജനശതാബ്തി എക്സ്പ്രസ്സ്‌ ട്രെയിനിൽ വരുന്ന ആലക്കോട്, ചെറുപുഴ, പരപ്പ, ഒടയംചാൽ, കൊട്ടോടി, കുറ്റിക്കോൽ, ബദിയടുക്ക, പെർള മുതലായ മലയോര മേഖലയിലെ ഒരുപാട്  പ്രദേശത്തുള്ളവർക്ക് ഉപകരിക്കും.

👉ഈ ബസിൽ 05.00 മണിക്ക് തൃശൂർ എത്തുന്ന യാത്രക്കാർക്ക് എറണാകുളം,  ആലുവ മെട്രോ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ടവർക്കായി കണക്ഷൻ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. 

മലയോര മേഖല പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ എം. വി. രാജു  ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ. ടി. കെ. രാജൻ മുഖേന കെ എസ് ആർ ടി സി  എം. ഡി. ക്ക് നിവേദനം നൽകുകയും, ബോർഡ്‌ മെമ്പർമാരായ രാജന്റെയും,സി. വി. വർഗീസിന്റെയും , വൈദ്യുതി മന്ത്രി എം. എം. മണിയുടെയും ഇടപെടലും കൂടിയായപ്പോൾ സർവീസ് വേഗത്തിൽ അനുവദിപ്പിക്കാൻ സാധിച്ചു.
          
 കുമളിയിൽ നിന്ന് പുറപ്പെട്ട് കട്ടപ്പന, ഇടുക്കി, ചെറുതോണി, നേര്യമംഗലം, കോതമംഗലം,അങ്കമാലി,തൃശൂർ, കോഴിക്കോട്,കണ്ണൂർ ആലക്കോട്,ചെറുപുഴ,വെള്ളരിക്കുണ്ട്, ഒടയംചാൽ,ചുള്ളിക്കര,കുറ്റിക്കോൽ, ബോവിക്കാനം,മുള്ളേരിയ, ബദിയടുക്ക വഴി പെർളയിലേക്ക് ആണ് സർവീസ്

#കുമളിയിൽ നിന്ന് 1.00 പിഎം നു  പുറപ്പെടുന്ന ബസ് കട്ടപ്പന 02.00 pm 
കോതമംഗലം 05.00 pm
തൃശൂർ 07.10pm
കോഴിക്കോട് 10.30 pm
കണ്ണൂർ വെളുപ്പിന് 01.15 am
#ചെറുപുഴ 03.00 am
#പെർളയിൽ രാവിലെ 06.10 ന് എത്തിച്ചേരും.

തിരിച്ച്
വൈകുന്നേരം 05.30 ന് #പെർളയിൽ നിന്ന് പുറപ്പെട്ട്
08:30-08: 45 പിഎം ചെറുപുഴ(കൃത്യമല്ല )
10.20 pm കണ്ണൂർ,
രാവിലെ 05.00 amതൃശൂർ,
07.00 am കോതമംഗലം,
09.00 am ചെറുതോണി
10.00 am കട്ടപ്പന
10.45 am ന് കുമളിയിൽ എത്തിച്ചേരും.

No comments