കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ചായ്യോത്തെ പത്ത് വയസുകാരൻ മരണപ്പെട്ടു
ചായ്യോം: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കല്ല് ദേഹത്ത് വീണ് മരിച്ചു. ചായ്യോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ത്ഥി ചായ്യോം ചക്ലിയ കോളനിയിലെ റിഥിന്‍ രമേഷ് (10) ആണ് മരിച്ചത്. ഞായറാഴ്ച 7 മണിയോടെ കളിച്ചു കൊണ്ടിരിക്കെ മതിലില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയും കല്ല് ദേഹത്ത് പതിക്കുകയുമായിരുന്നു. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. അച്ഛന്‍ രമേശന്‍, അമ്മ ഷൈലജ. സഹോദരങ്ങള്‍ സനീഷ്, വിപിന്‍.

No comments