ചികിത്സാ ധനസഹായം നൽകാൻ ബിരിയാണി ഫെസ്റ്റ് നടത്തി ചമയ കലാകാരന്മാരുടെ കൂട്ടായ്മ
കണ്ണൂർ-കാസർകോട് ജില്ല മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നീലേശ്വരം - കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു. ചെറുവത്തൂരിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് മേഖലാ പ്രസിഡന്റ് വിജയകുമാറിൽ നിന്നും ബിരിയാണി വാങ്ങി സിനിമാ - സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐഡി കാർഡ് വിതരണവും ഉണ്ണിരാജ് നിർവഹിച്ചു. മേഖലാ,ജില്ലാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

No comments