Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സമാപിച്ചു



പരപ്പ: 2021-22 വർഷത്തെ വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വികസന സെമിനാർ എം.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ കരട് പദ്ധതി അവതരിപ്പിച്ചു.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി,കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി,പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കുര്യാക്കോസ് എ.എം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി പത്മകുമാരി.കെ,

ജോസ് കുത്തിയതോട്ടിൽ,സന്തോഷ് കുമാർഏ.വി, ജോയിൻ്റ് ബി.ഡി.ഒ സ്വാഗതവും ജനറൽ എക്സ്റ്റൻറഷൻ ഓഫീസർ കെ.ജി ബിജുകുമാർ നന്ദി പറഞ്ഞു

No comments