Breaking News

സമ്പൂർണ വികസനം വാർഷിക പദ്ധതിയിൽ ഉറപ്പാക്കികൊണ്ട് വെസ്റ്റ്‌ എളേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സമാപിച്ചു


കുന്നുംകൈ : വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത്‌, പതിമൂന്നാം പഞ്ചവത്സര പദ്ധതി 2021-22 വാർഷികപദ്ധതി രൂപീകരണ വികസന സെമിനാർ  ഭീമനടി വ്യാപാര ഭവൻ ഓഡിറ്ററിയത്തിൽ വെച്ച് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  പി സി ഇസ്മായിൽ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  മോളിക്കുട്ടി പോൾ പദ്ധതി വിശദീകരണം നടത്തി. ഭീമനടി ബസ്സ്റ്റാന്റ് കെട്ടിടത്തിൽ ഹൈടെക് എ സി കോൺഫെറൻസ് ഹാൾ, വനിതകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് വനിതകൾക്ക് പച്ചക്കറി കൃഷി,  കറവപശു വിതരണം, പോത്തിൻകുട്ടി വിതരണം, പാലിന് സബ്സിഡി എന്നീ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി.

വയോജനങ്ങൾക്ക് കട്ടിൽ, ഭവന പുനരുദ്ധാരണം, പകൽ വീട് വയോജന വിശ്രമ കേന്ദ്രം, എന്നിവ വയോജന പദ്ധതിയിൽ ഉൾപെടുത്തിയും

ഭിന്നശേഷിക്കാർക്കായി സഹായ ഉപകരണങ്ങൾ, ത്രീ വീലർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി. യോഗത്തിൽ പഞ്ചായത്ത്‌ സെക്രട്ടറി എം പി വിനോദ്കുമാർ സ്വാഗതം പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അഖില സി വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ തങ്കച്ചൻ, പഞ്ചായത്ത്‌ മെമ്പർമാരായ ഇ ടി ജോസ്, കെ വി രാജീവൻ, സി പി സുരേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  മുരളി മാസ്റ്റർ , കുടുംബശ്രീ സി.ഡി എസ് ചെയർപേഴ്സൺ കെ പി ലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ വിഷയ മേഖലകളുടെ അടിസ്ഥാനത്തിൽ വർക്കിംഗ് ഗ്രൂപ്പുകൾ തിരിഞ്ഞിരുന്ന് അന്തിമ പദ്ധതിക്ക് രൂപം നൽകി. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി വി പി മോഹനൻ നായർ വികസന സെമിനാറിനു നന്ദി പറഞ്ഞു.

No comments