ബളാൽ പഞ്ചായത്തിൽ എസ്. ടി. മേഖലയിൽ ഒരു കോടിയുടെ വികസന പദ്ധതിക്ക് അംഗീകാരം
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത് 2021-22-വർഷത്തെ പട്ടിക വർഗ്ഗ ഉപപദ്ധതി വികസന സെമിനാർ നടത്തി.
ബളാൽ കമ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാർ പ്രസിഡന്റ് രാജു കട്ടക്കയംഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ മാരായ എൻ. ജെ. മാത്യു, ടി. അബ്ദുൽ ഖാദർ, പി. പത്മാവതി,പഞ്ചായത്ത് അംഗങ്ങളായ പി. സി. രഘുനാഥൻ നായർ, വിനു കെ. ആർ, കെ.വിഷ്ണു. ജെസ്സി ചാക്കോ,സന്ധ്യ ശിവൻ, എം. അജിത ഗ്രാമ സഭാ അംഗം രാഘവൻ അരിങ്കല് എന്നിവർ പങ്കെടുത്തു.
എസ്. ടി. കുടുംബങ്ങൾക്ക് സൗജന്യ കിഴങ്ങ് വർഗ്ഗ കിറ്റ് വിതരണം,അംഗണ വാടി കുട്ടികൾക്ക് പൂര പോഷകാഹാരം, ലൈഫ് ഭവന പദ്ധതി,എസ്. ടി. വീടുകളുടെ പുനരുദ്ധാരണം,വിവാഹ ധനസഹായം, വൈദ്യുതീ കരിക്കാത്ത വീടുകളുടെ വൈദ്യുതീകരണം, വയോജനങ്ങൾക്ക് കട്ടിൽ. കുടിവെള്ള ടാങ്ക് വാങ്ങി നൽകൽ,വിദ്യാർത്ഥി കൾക്ക് ലാപ് ടോപ്പ്, തുടങ്ങി 1,23,36000 രൂപയുടെ പദ്ധതികൾ ഈ വർഷം എസ്. ടി. മേഖലയിൽ നടപ്പാക്കും

No comments