റീ ബിൽഡ് കേരള പദ്ധതി പ്രകാരം കാഞ്ഞങ്ങാട് താറാവ് കുഞ്ഞുങ്ങളെ നൽകി
കാഞ്ഞങ്ങാട്: കേരള പുനർനിർമാണ പദ്ധതി പ്രകാരം മൃഗ സംരക്ഷണ വകുപ്പ് കാഞ്ഞങ്ങാട് മൃഗാശുപത്രി മുഖാന്തിരം കാഞ്ഞങ്ങാട് നഗരസഭയിൽ നടപ്പിലാക്കുന്ന ഉപജീവന ധനസഹായ പദ്ധതിയുടെ ഭാഗമായി പ്രളയകാലത്ത് പക്ഷിമൃഗാധികൾ നഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് താറാവ് വളർത്തൽ പദ്ധതിൽ ഉൾപ്പെടുത്തി താറാവ് കുഞ്ഞുങ്ങളെ നൽകി. പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് പത്ത് താറാവു കുഞ്ഞുങ്ങളെയാണ് നൽകിയത്.പദ്ധതിയുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാത നിർവ്വഹിച്ചു.

No comments